mehandi new
Browsing Tag

Chavakkad

തൊഴിലുറപ്പ് പദ്ധതി അട്ടിമറി നീക്കത്തിനെതിരെ സി പി എം പ്രതിഷേധം

ചാവക്കാട്: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനം നടത്തി. മണത്തല ഹോച്മിൻ സാംസ്കാരിക കേന്ദ്രത്തിൽ നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് നഗരം

ദേശവിളക്ക് മഹോത്സവത്തിന് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു നൽകിയ ചാവക്കാട് പോലീസിന് സ്നേഹോപഹാരം

ചാവക്കാട് :ചാവക്കാട് പോലീസിന് സ്നേഹോപഹാരം കൈമാറി. ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് നടത്തിയ ഇരുപതാമത് ദേശവിളക്ക് മഹോത്സവം മികച്ച രീതിയിൽ നടത്തുന്നതിനു വേണ്ടിയുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തന്ന

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട്: ടോറസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തെക്കൻ പാലയൂർ ഓസാരം  വീട്ടിൽ അബ്ദു (70) വാണ് മരിച്ചത്. ചാവക്കാട് നിന്നും  പാവറട്ടി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടോറസ് ലോറി അതേ ദിശയിൽ

അധികൃതരുടെ അനാസ്ഥ – ഉപ്പുവെള്ളം കയറി നാട് നശിക്കുന്നു

ഒരുമനയൂർ: ഒരുമനയൂർ ലോക്ക് യഥാസമയം അടക്കാത്തത് മൂലം ഒരുമനയൂർ, കടപ്പുറം, ചാവക്കാട് മുൻസിപ്പാലിറ്റി പ്രദേശങ്ങളിലെ കനോലി കനാലിലെ ഇരുകരകളിലെയും ഏക്കറുകളോളം  ഭൂമിയിലെ കൃഷി നശിക്കുകയും ശുദ്ദജലം ഉപ്പു കയറി മലിനമാവുകയും ചെയ്തു. നവംബർ, ഡിസംബർ

ഗുരുവായൂർ മണ്ഡലത്തിൽ അക്കൗണ്ട് തുറന്ന് എസ്ഡിപിഐ

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. പുന്നയൂർക്കുളം പഞ്ചായത്തിലാണ് എസ്ഡിപിഐ സ്ഥാനാർഥി വിജയിച്ചത്. വാർഡ്‌ 18 പാപ്പാളിയിൽ നിന്നും മത്സരിച്ച ബുഷറ സുബൈർ 153 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മറ്റു മുന്നണികളെ

ഗുരുവായൂരിൽ യു ഡി എഫ് മുന്നേറ്റം – തകർന്നടിഞ്ഞു എൽ ഡി എഫ്

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ രണ്ടു നഗരസഭകൾ എൽ ഡി എഫ് നിലനിർത്തിയെങ്കിലും ആറു പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റം. വടക്കേക്കാട്, കടപ്പുറം ഗ്രാമ പഞ്ചായത്തുകൾ നില നിർത്തുകയും പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ പഞ്ചായത്തുകൾ

ചുവപ്പ് വിടാതെ ചാവക്കാട് – യു ഡി എഫ് നില മെച്ചപ്പെടുത്തി – നേട്ടം കൊയ്ത് മുസ്‌ലിം ലീഗ്

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ എൽ ഡി എഫിന് ഭരണത്തുടർച്ച. 21 സീറ്റകളുമായി 25 വർഷം തികയ്ക്കാൻ ജനസമ്മിതി നേടി എൽ ഡി എഫ്. സി പി എം 19, സി പി ഐ 1, സി പി ഐ സ്വതന്ത്ര 1 എന്നിങ്ങനെ യാണ്‌ എൽ ഡി എഫ് വിജയം.യു ഡി എഫ് വാശിയേറിയ മത്സരം കാഴ്ച

റോഡിനു കുറുകെ പണിത കാന തകർന്നു  ചരക്ക് ലോറി കുഴിയിൽ വീണു – ചാവക്കാട് നഗരത്തിൽ വൻ ഗതാഗത…

ചാവക്കാട് : ചാവക്കാട് നഗരത്തിൽ ദിവസങ്ങൾക്ക് മുൻപ് പണി പൂർത്തീകരിച്ച കാന തകർന്നു ചരക്ക് ലോറി അപകടത്തിൽ പെട്ടു. തെക്കേ ബൈപാസ് ജംഗ്ഷനിൽ ചേറ്റുവ റോഡിൽ റോഡിന് കുറുകെ പണിത കാന നിർമ്മാണം പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ

6 ഹൈ സെൻസിറ്റീവ് ബൂത്തുകൾ : ജില്ലയിൽ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ചാവക്കാട് സ്റ്റേഷൻ…

ചാവക്കാട് : തൃശൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ഉള്ള ചാവക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയതായി ചാവക്കാട് പോലീസ്. മേഖലയിൽ 200 ഓളം പോലീസ് ഓഫീസർമാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി

കടൽപ്പക്ഷി സർവ്വേ: ചാവക്കാടിന്റെ ഉൾക്കടലിൽ പമ്പരക്കാടയെ  കണ്ടെത്തി

ചാവക്കാട് : കേരള വനം വകുപ്പ് – സോഷ്യൽ ഫോറസ്ട്രി ഡിവിഷനും കോൾ ബേർഡേർസ് കളക്ടീവും സംയുക്തമായി സംഘടിപ്പിച്ച 2025-ലെ കടൽപ്പക്ഷി സർവ്വേ (Pelagic Bird Survey) അറബിക്കടലിൽ വിജയകരമായി പൂർത്തിയാക്കി. ചാവക്കാട് തീരത്തുനിന്ന് അറബിക്കടലിലേക്ക് 41