mehandi new
Browsing Tag

Died

മരണത്തിലും കൂട്ടായി – ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു

ചാവക്കാട് : മരണത്തിലും ഒരുമിച്ച് ദമ്പതികൾ. ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു. ചക്കംകണ്ടം സ്വദേശിയും ഇപ്പോൾ പൂവ്വത്തൂർ പണ്ടാറക്കാട്‌ വാസികളുമായ പുതുവീട്ടിൽ മുസ്തഫയും (65), ഭാര്യ ചൂൽപ്പുറം മുസ്ലിം വീട്ടിൽ റഫീദയു (55) മാണ്

ആനക്കോട്ടയിലെ ജൂനിയര്‍ ലക്ഷ്മണന്‍ ചരിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ജൂനിയര്‍ ലക്ഷ്മണന്‍ ചരിഞ്ഞു. 70 വയസായിരുന്നു. ആനക്കോട്ടയിലെ രണ്ടു മോഴകളിൽ ഒന്നാണ് ചരിഞ്ഞ ലക്ഷ്മണൻ. ഇതോടെ ആനക്കോട്ടയിൽ മോഴ ആനയായി ബാലകൃഷ്ണൻ മാത്രമായി. നേരത്തെ മൂന്ന് മോഴ ആനകൾ ഉണ്ടയിരുന്നു ഡൽഹിയിൽ

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു. ഇന്നലെ മുതല്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ കുഴഞ്ഞ് വീണ്

ഓല വൈദ്യുതി കമ്പിയിൽ തട്ടി തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ടാണശ്ശേരി : നാൽക്കവലയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കണ്ടാണശ്ശേരി കോട്ടയിൽ ദിവാകരൻ(60)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. ദിവാകരൻ തെങ്ങിൽ കയറി പച്ച ഓല വെട്ടിയിടുന്നതിനിടെ ഓല

മണത്തലയിൽ പതിമൂന്ന് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

ചാവക്കാട് : പതിമൂന്നു വയസ്സുകാരി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.ചാവക്കാട് മണത്തല രായംമരക്കാർ വീട്ടിൽ ആർ എം സലിം, ശരീഫ ദമ്പതികളുടെ മകൾ മറിയം ഷബ്‌നമി ഗുൽഷനാണ് മരിച്ചത്. ചാവക്കാട് എം ആർ ആർ എം സ്കൂളിലെ ഒൻപതാം ക്ലാസ്

കൊമ്പന്റെ കൊമ്പനായി തിരുവമ്പാടി കുട്ടിശങ്കരൻ പത്തുവർഷക്കാലം മമ്മിയൂരിൽ

ചാവക്കാട് : തൃശൂർ പൂരമടക്കം കേരളത്തിലെ ഉൽസവ പറമ്പുകളിലെ നിറസാനിധ്യമായിരുന്ന തിരുവമ്പാടി കുട്ടിശങ്കരന്റെ പത്തു വർഷക്കാലം മമ്മിയൂരിൽ. ബീഹാറിൽ നിന്നും 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത്.വാഴാനി അടുത്ത് കിറാങ്ങാട്ടു മനയിലെ തമ്പുരാനാണ്

വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു

വടക്കേകാട് : വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്.കടന്നൽ കുത്തേറ്റ തമിഴ്നാട് സ്വദേശി ശെൽവരാജ്

ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു

ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ : ഷമി.മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ. ഖബറടക്കം ഷാർജയിൽ നടത്തി.

അകലാട് വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു സുഹൃത്തിന്റെ നില ഗുരുതരം

എടക്കഴിയൂർ : അകലാട് മൂന്നൈനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ അകലാട് സ്വദേശി കാക്കാനത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്.സുഹൃത്തു സുലൈമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

ചാവക്കാട് : പ്രശസ്ഥ കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബിറോട്ടിലെ വസതിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മരണം. 1970, 80 കാലഘട്ടങ്ങളിൽ ആനുകാലികങ്ങളിൽ മികച്ച ചെറുകഥകൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു വന്നിരുന്നു.