mehandi banner desktop
Chavakkad online

മണത്തലയിൽ പതിമൂന്ന് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

Ft

Jan oushadi

ചാവക്കാട് : പതിമൂന്നു വയസ്സുകാരി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.
ചാവക്കാട് മണത്തല രായംമരക്കാർ വീട്ടിൽ ആർ എം സലിം, ശരീഫ ദമ്പതികളുടെ മകൾ മറിയം ഷബ്‌നമി ഗുൽഷനാണ് മരിച്ചത്. ചാവക്കാട് എം ആർ ആർ എം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്നലെ രാതി ഒൻപതുമണിയോടെയായിരുന്നു സംഭവം. ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഖബറടക്കം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാലര മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ.

Comments are closed.