mehandi banner desktop
Chavakkad online

നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു

Ft

Jan oushadi

മന്നലാംകുന്ന് : നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു. ലോറി ക്ളീനർ കോളത്ത്കുന്ന് തെക്കേതറക്കൽ വീട്ടിൽ സുബിൻ (41 ) പരിക്കേറ്റു.

ഇന്ന് രാവിലെ ഒൻപതു മണിക്ക് ദേശീയപാതയിൽ മന്നലാംകുന്നാണ് അപകടം. കോഴിക്കോട് നിന്നും എറണാകുളത്ത് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറു ബൈക്കുകളിലേക്ക് ലോറി പാഞ്ഞു കയറി.

അകലാട് വി കെ കെയർ ആമ്പുലൻസ് പ്രവർത്തകർ രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റ സുബിനെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.