mehandi banner desktop
Browsing Tag

GURUVAYUR

സ്നേഹം പെയ്തിറങ്ങിയ ക്രിസ്മസ് സൗഹൃദ സദസ്സ്

ഗുരുവായൂർ : ചാവക്കാട് ഗുരുവായൂർ സൗഹൃദ സദസ്സ് ക്രിസ്മസ് സ്നേഹപ്പെയ്ത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി ഗുരുവായൂർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സ് എഴുത്തുകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ വി അബ്ദുൾഖാദർ,

കേരള സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി ചാവക്കാട്ടുകാരി ആയിഷ അസ്സ

ചാവക്കാട് : ഡിസംബർ 27 മുതൽ 29 വരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഭാരതിൻ്റെ (എസ്ഒബി) രണ്ടാമത് കേരള സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി

അനുഗ്രഹ നിറവിൽ കോട്ടപ്പടി ഇടവക – ഒരേ ദിവസം ഇടവകയിലെ മൂന്നുപേർ തിരുപ്പട്ടം സ്വീകരിക്കുന്നു

ഗുരുവായൂർ : കോട്ടപ്പടി ഇടവക അംഗങ്ങളായ മൂന്ന് പേർ ഒരേ ദിനത്തിൽ ഒന്നിച്ചു തിരുപ്പട്ടം സ്വീകരിക്കുന്നതിന്റെ അനുഗ്രഹ നിറവിലാണ് കോട്ടപ്പടി സെന്റ് ലാസേഴ്സ് ഇടവക. ഡീക്കന്മാരായ വിബിന്റോ ചിറയത്ത്, ജെയ്‌സൺ ചൊവല്ലൂർ, ഷെബിൻ പനക്കൽ

കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ആചരിച്ചു

ചാവക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. ചാവക്കാട്, കടപ്പുറം, തിരുവത്ര, പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിൽ വിവിധ സംഘടനകളുടെ

കരുതലും കൈത്താങ്ങും: ചാവക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ ഗുരുവായൂരിൽ

ഗുരുവായൂർ : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ചാവക്കാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ ഗുരുവായൂർ ടൗൺഹാളിൽ വെച്ച് നാളെ (2024 ഡിസംബർ 24 ചൊവ്വാഴ്‌ച) നടത്തുന്നു. രാവിലെ 9.30 ന് റവന്യൂ, ഭവന നിർമ്മാണ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് ഇനി ഉടന്‍ സര്‍ട്ടിഫിക്കറ്റ് –…

ഗുരുവായൂർ: രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരത്ത് തന്നെ വിവാഹം കഴിഞ്ഞാലുടൻ വിവാഹ രജിസ്‌ട്രേഷൻ നടത്തുവാൻ ​ സൗകര്യമൊരുക്കി ഗുരുവായൂർ നഗരസഭയും ദേവസ്വവും. ​ഗുരുവായൂർ

കരുണയാണ് യേശു – ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും സംഘടിപ്പിച്ചു. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ റവ. ഫാദർ ജൂലിയസ് അറക്കൽ

ഒറ്റ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം – യൂജിൻ മോറേലി

ഗുരുവായൂർ : ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധവും ഫെഡറലിസത്തിൻ്റെ കോടാലിയുമാണ് ഒറ്റ തെരെഞ്ഞെടുപ്പ് ബില്ലെന്നും ഇത് നടപ്പിലാക്കുവാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലിമെൻ്റിൽ ബി.ജെ.പിയ്ക്ക് ലഭിക്കുകയില്ലായെന്നും ആർ.ജെ.ഡി. സംസ്ഥാന ജനറൽ

രുദ്രൻ വാരിയത്തിൻ്റെ കവിതാ സമാഹാരം ഇണയുമൊത്തൊരുനാൾ പ്രകാശനം ചെയ്തു

ഗുരുവായൂർ : മലയാള കവിതാ ദിനത്തിൽ രുദ്രൻ വാരിയത്തിൻ്റെ അഞ്ചാമത് കവിതാ സമാഹാരം ശ്രേഷ്ഠ  പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "ഇണയുമൊത്തൊരുനാൾ" മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.

കവിതാ കഫെ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും

ഗുരുവായൂർ : കവിയും ഗസൽ രചയിതാവുമായ കരിം അരിയന്നൂരിന്റെ ' രണ്ടാമത്തെ കവിതാ സമാഹാരം 'സൂഫിയാന '  പ്രകാശനം ചെയ്തു. അരിയന്നൂർ കലാ സാംസ്കാരിക വേദി ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വി ജി തമ്പി പുസ്തക പ്രകാശനം നിർവഹിച്ചു.