mehandi banner desktop
Chavakkad online
Browsing Tag

Protest

ദളിത് വിദ്യാർത്ഥിനിക്ക് വായ്പ നിഷേധിച്ച നടപടി: ഗുരുവായൂരിൽ എസ്.ബി.ഐ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച്

ഗുരുവായൂർ : ഗുരുവായൂരിൽ വിദ്യാഭ്യാസ വായ്പ നിഷേധിച്ച എസ്.ബി.ഐ ബാങ്ക് ശാഖയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് മഞ്ജുളാൽ പരിസരത്തുനിന്നാണ്…

നാട്ടിക ടോൾ സമരം; നീതി നിഷേധിച്ചാൽ ടോൾ നിഷേധ സമരം നടത്തും – ടി.എൻ. പ്രതാപൻ

നാട്ടിക : പണി തീരാത്ത റോഡിന് ഇനിയും ടോൾ പിരിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനമെങ്കിൽ ടോൾ നിഷേധ സമരം നടത്താൻ യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് ടി എൻ പ്രതാപൻ. 60% പോലും പണിതീരാത്ത റോഡിന് ടോൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്.…

നാട്ടികയിലെ ടോൾ പിരിവിനെതിരെ  കലക്ട്രേറ്റ്  മാർച്ച്‌:  ആയിരങ്ങൾ അണിനിരന്നു

തൃപ്രയാർ : നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജനമാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. 20 കിലോമീറ്റർ പരിധിയിലെ പ്രദേശങ്ങളിലുള്ളവരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ…

ചാവക്കാട് – ചേറ്റുവ റോഡിന്റെ തകർച്ച:  ടൗൺ ഉപരോധിച്ച് എസ്.ഡി.പി.ഐ

ചാവക്കാട്: തകർന്നടിഞ്ഞ ചേറ്റുവ ബൈപ്പാസ് റോഡ് പുനർനിർമ്മിച്ച് യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗൺ ഉപരോധിച്ചു. ചാവക്കാട് ഒറ്റത്തെങ്ങിൽ…

സ്വകാര്യ ബസ്സുകൾ ഇന്നുംചേറ്റുവയിൽ സർവീസ് നിർത്തി പ്രതിഷേധിച്ചു

ചേറ്റുവ: തകർന്ന ചാവക്കാട് റോഡ്, ചേറ്റുവയിൽ സ്വകാര്യ ബസ്സുകൾ സർവീസുകൾ അവസാനിപ്പിച്ചു, ദുരിതത്തിലായി വിദ്യാർത്ഥികളും യാത്രക്കാരും. ദേശീയപാത 66-ൽ തങ്ങൾപടി, വില്യംസ്, ഒരുമനയൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ചാവക്കാട് സൗത്ത് ബൈപാസിന്റെ…

ഗുരുവായൂർ ബസ്റ്റാന്റ് നിർമ്മാണ സ്തംഭനം: മുസ്ലീം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മാണം വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി. അബ്ദുൾ റഹീം ധർണ്ണ…

നാട്ടികയിലെ പോലീസ് അക്രമം : ചാവക്കാട്ട് സിപിഎം പ്രതിഷേധം

ചാവക്കാട്: നാട്ടികയിൽ നടക്കുന്ന അന്യായ പിരിവിനെതിരെ എൽ.ഡി.എഫ് നടത്തിയ ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ചാവക്കാട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ…

സംയുക്തം നടന്നില്ല – നാട്ടിക ടോൾ പ്ലാസയിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ച് എൽ ഡി എഫ്

നാട്ടിക : കലക്ടർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം നടന്നുകൊണ്ടിരിക്കെ ടോൾ പിരിവ് വീണ്ടും ആരംഭിച്ചതിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ടോൾ പ്ലാസ ഉപരോധവും സംഘടിപ്പിച്ചു. മൂന്ന് തവണ തുടങ്ങുകയും നിർത്തിവെക്കുകയും ചെയ്ത…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം

ചാവക്കാട്: ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്ട് പ്രതിഷേധ…

ഡൽഹിയിൽ സിപിഎം നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം:

ചാവക്കാട്: ഡൽഹിയിൽ സമരം ചെയ്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഹോചിമിൻ സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെൻട്രലിൽ…