mehandi new

തഖ്‌ദീസ് അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച്ച തുടക്കമാവും

fairy tale

ചാവക്കാട് : ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തഖ്‌ദീസ് അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

planet fashion

കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും ധാർമിക ബോധവും വ്യക്തിത്വ വികസനവും ഉണ്ടാക്കിയെടുക്കുക, പഠന രംഗത്ത് മികവുള്ളവരാക്കുകയുമാണ് ക്യാമ്പിന്റെ ഉദ്ദേശം. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കും.
ആറുദിനം നീണ്ടുനിൽക്കുന്ന ക്യാമ്പിന് പ്രഗൽഭർ നേതൃത്വം നൽകും.

ഡോ. സുബൈർ ഹുദവി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി ദേശമംഗലം എന്നിവർ സംബന്ധിക്കും.
വ്യത്യസ്ത സെഷനുകളിലായി ഡോ. ഹംസ അഞ്ചുമുക്കിൽ, എഡിസൺ ഫ്രാൻസ്, റാഷിദ് ഗസ്സാലി, അബ്ദുൽ റഷീദ് ബാഖവി എടപ്പാൾ, പി. സി. സിദ്ധീഖുൽ അക്ബർ വാഫി, സൈനുൽ അബിദീൻ ഹുദവി ചേകനൂർ എന്നിവർ ക്ലാസുകൾ എടുക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. രജിസ്ട്രേഷനായി 9847 2567 78, 9544 9210 43, എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജനറൽ കൺവീനർ ടി കെ അബ്ദുൽസലാം, ക്യാമ്പ് ഡയറക്ടർ ബഷീർ ഫൈസി ദേശമംഗലം, കൺവീനർ മഹറൂഫ് വാഹി, പി പി ഉബൈദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.