തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക മുഖ്യമന്ത്രി രാജിവെക്കുക – ചാവക്കാട് കോൺഗ്രസ്സ് പന്തംകൊളുത്തി പ്രകടനം നടത്തി

ചാവക്കാട് : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

കെ പി സി സി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ നിന്നും തുടങ്ങിയ പന്തം കൊളുത്തി പ്രകടനം ടൌൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ.വി യൂസഫലിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഗുരുവായൂർ നിയോജകമണ്ഡലം യുഡിഫ് കൺവീനർ കെ. വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ. എസ് മുഹമ്മദ് സറൂഖ്, ഷോബി ഫ്രാൻസിസ്, നവാസ് തെക്കുംപുറം, കെ. എസ് സന്ദീപ്, സി. പി കൃഷ്ണൻ, സി. കെ ബാലകൃഷ്‌ണൻ, എ. കെ മുഹമ്മദാലി. കെ. കെ ഹിറോഷ്, ഷുകൂർ കോനാരത്ത് എന്നിവർ പ്രസംഗിച്ചു.
ഇസ്ഹാക്ക് മണത്തല, ജമാൽ കുന്നത്ത്, ആർ.കെ നവാസ്, റൗഫ് ബ്ലാങ്ങാട്, പി. കെ ഷക്കീർ, ആർ.വി അബ്ദുൾ ജബ്ബാർ, ഷെക്കീർ മണത്തല, ബാബു പി. ജെ, കെ. എസ് ദിലീപ്, രാധാകൃഷ്ണൻ ബ്ലാങ്ങാട് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.