mehandi new

വിഷ്ണുവിന് സ്‌നേഹത്തണലായി ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: കുടില്‍ കത്തിയമര്‍ വിഷ്ണുവിന് സ്‌നേഹത്തണലായി ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിന് നേരിട്ട ദുരിതത്തില്‍ തുണയായെത്തിയ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു കട്ടില്‍, മേശ, കസേര, പുല്‍പ്പായ, വീട്ടിലേക്കാവശ്യമായ പാത്രങ്ങള്‍ എന്നിവ നല്‍കി. അധ്യാപകരായ കെ.എസ്. രാധ, എം.വി. മധു, പി.സി. ജയന്തന്‍, കെ.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വിഷ്ണുവിന്റെ വീട്ടിലെത്തിയത്. നാറ്റുകാരുടെ സാനീധ്യത്തില്‍ ഫര്‍ണിച്ചറുകളും പാത്രങ്ങളും കൈമാറി. ചൊവ്വാഴ്ച രാത്രിയാണ് കര്‍ണകോട് റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന പുശേരിക്കാവില്‍ ലീലാവതിയുടെ (75) കുടില്‍ കത്തിയമര്‍ന്നത്. മകളുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണു മാത്രമാണ് ലീലാവതിക്കൊപ്പം താമസിക്കുന്നത്. കത്തിയമര്‍ന്ന കുടില്‍ ഒരു ദിവസം കൊണ്ട് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ച് നല്‍കിയിരുന്നു.  ലീലാവതി മകളുടെ മുണ്ടത്തിക്കോടുള്ള വീട്ടില്‍ വിശ്രമത്തിലാണ്. അടുത്ത ദിവസം തന്നെ അവര്‍ ഗുരുവായൂരില്‍ തിരിച്ചെത്തും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.