ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്ത്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അർപ്പിച്ച് ടീം ഓഫ് പുത്തൻകടപ്പുറം

തിരുവത്ര : ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്ത്തീന്‍ ജനതക്ക് ടീം ഓഫ് പുത്തൻകടപ്പുറം ഐക്യദാര്‍ഢ്യം അർപ്പിച്ചു. ലോകമേ കണ്ണ് തുറക്കുക മൗനം വെടിയുക എന്ന പ്ലെക്കാർഡുകൾ ഉയർത്തി കണ്ണ് മൂടിക്കെട്ടിയാണ് പ്രതിഷേധാക്യദാര്‍ഢ്യം സംഘടിപ്പിച്ചത്. പുത്തന്‍കടപ്പുറം സെന്‍റെറില്‍ നടന്ന പരിപാടിയിൽ ഇസ്രായേൽ ഉല്‍പ്പന്നങ്ങൾ ബഹിഷ്ക്കരണമെന്ന് ആഹ്വാനം ചെയ്തു.

ടീം ഓഫ് പുത്തൻകടപ്പുറം പ്രവർത്തകരായ ഖമറുദ്ധീന്‍, ബാദുഷ, ഷെഫീര്‍, ഹാരിസ്, നജീര്‍ എന്നിവർ നേതൃത്വം നൽകി.

Comments are closed.