mehandi new

ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ ജന്മദിനം ടീം ടോളറൻസ് യു എ ഇ ആഘോഷിച്ചു

fairy tale

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ ജന്മദിനം ടീം ടോളറൻസ് യു എ ഇ ആഘോഷിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ. പി ജോൺസൺ ഉദ്ഘാടനം ചെയ്തു.
സൗഹാർദ്ദത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും, സഹിഷ്ണുതയുടെയും വേദിയാണ് ദുബായ്. ഈ വളർച്ചക്ക് നേതൃത്വം നൽകിയ തേരാളിയാണ് ദുബായ് ഭരണാധികാരി. അതിവേഗമുള്ള ദുബായുടെ വളർച്ച ഇന്ത്യയുടെ സമ്പദ്ഘടനയുടെ വളർച്ചക്ക് പ്രധാനകാരണമായെന്നും ഇ.പി. ജോൺസൻ പറഞ്ഞു.
വിശ്വാസികളെയും, അവരുടെ വിശ്വാസങ്ങളെയും മുറുകെ പിടിച്ചുകൊണ്ട് മനുഷ്യത്വത്തെ ഊട്ടിഉറപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം കാണിക്കുന്ന നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിക്കുകയും പ്രകീർത്തിക്കുക്കയും ചെയ്തു.

planet fashion

യു എ ഇ യിലെ വിവിധ ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഹിസ് ഹൈനസിന്റെ മൈ സ്റ്റോറി എന്ന പുസ്തകം ഷാർജയിലെ വായന കൂട്ടായ്മയായ എസ് എം കെ വായനശാലയുടെ യുടെ പ്രധിനിധികൾ ജോൺസണിൽ നിന്ന് ഏറ്റുവാങ്ങി.
ടീം ടോളറൻസ് യു എ ഇ ചെയർമാൻ സി. സാദിഖ്അലി അധ്യക്ഷത വഹിച്ചു.
അഡ്വ. ഷബീൽ ഉമർ മുഖ്യപ്രഭാഷണം നടത്തി.
നാസർ പെരിങ്ങാട്ട്, കെ കെ ഷാഫി, മുഹ്സിൻ മുബാറക്ക്, ടി പി ഷബീർ, കെ പി അഷ്‌റഫ്‌, ടി എ ശാക്കിർ, അയൂബ് അബു, നാസർ പുന്നയൂർ, ഷാർജ മലയാളി കൂട്ടായ്മ ഒരു ദിർഹം ജനകീയ വായനശാല ലൈബ്രേറിയൻ പ്രജു, മുസ്തഫ, സെബാസ്റ്റ്യൻ, ദിനിൽ എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.