mehandi new

മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രവാദ്യങ്ങള്‍ മാത്രം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” text_line_height_tablet=”2.2em” text_line_height_phone=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രവാദ്യങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്ഷേത്രകമ്മറ്റി ഭാരവാഹികളുടേയും പോലീസിന്റേയും യോഗത്തിലാണ് ഈ തീരുമാനം. ക്ഷേത്രവാദ്യങ്ങളല്ലാത്ത നാസിക് ഡോള്‍, ബാന്‍ഡ്, തംബോല തുടങ്ങിയവ അനുവദിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കൂറകള്‍, അടയാളങ്ങള്‍ എന്നിവ അനുവദിക്കില്ല. റോഡില്‍ എഴുത്ത്, റോഡിന് കുറുകെയുള്ള തോരണം കെട്ടല്‍, വൈദ്യുതിക്കാലുകളില്‍മേലുള്ള എഴുത്ത് തുടങ്ങീ പൊതുമുതല്‍ നശിപ്പിക്കുന്ന ഒരു രീതിയും ഉണ്ടാകരുതെുന്നും യോഗം തീരുമാനിച്ചു. ഉത്സവത്തിന്റെ വളണ്ടിയര്‍മാര്‍ ബാഡ്ജ് നിര്‍ബന്ധമായും ധരിക്കണം. ഉത്സവം കൊണ്ടുവരുന്ന കമ്മറ്റികള്‍ സമയക്രമം നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും പോലീസ് വ്യക്തമാക്കി. വാഹനങ്ങള്‍ കടത്തിവിടാന്‍ അവസരമുണ്ടാക്കണമെന്നും പോലീസ് അധികാരികള്‍ ആവശ്യപ്പെട്ടു.
ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍ യോഗത്തില്‍ അധ്യക്ഷനായി. ചാവക്കാട് സി.ഐ. കെ.ജി. സുരേഷ്, എസ്.ഐ. എം.കെ.രമേഷ്, ക്ഷേത്രകമ്മറ്റി സെക്രട്ടറി രാമി അഭിമന്യു, ട്രഷറര്‍ വെള്ളക്കുലവന്‍ ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.