mehandi new

താടി മാമാങ്കം – കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം നാളെ ചാവക്കാട് ആഘോഷിക്കും

fairy tale

ചാവക്കാട് : കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം വിവിധ പരിപാടികളോടെ നാളെ ചാവക്കാട്  ആഘോഷിക്കുമെന്ന്  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടെ എന്ന ആശയം നെഞ്ചിലേറ്റി ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന താടി മാമാങ്കം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ശരത് കൃഷ്ണൻ, ഗീതാമ്മ എന്നിവർ ഉദ്ഘാടനം ചെയ്യും.  കെ. ബി. എസ്‌. സംസ്ഥാന പ്രസിഡന്റ് ഷെഫീഖ് സുലൈമാൻ പാവറട്ടി അധ്യക്ഷത വഹിക്കും. 2024 ഫീനിക്സ് പുരസ്ക്കാര ജേതാവ് മാസ്റ്റർ യാസീൻ വിശിഷ്ടാതിഥിയാകും.  നിർധനരായ കിടപ്പുരോഗികൾക്ക് ചികിത്സാസഹായം, അനാഥാലയത്തിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, അംഗവൈകല്യം നേരിടുന്ന വ്യക്തികൾക്ക് വീൽചെയർ, നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉൾപ്പെടെ  നിരവധി സഹായസമർപ്പണവും നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ വേദിയിൽ ആദരിക്കും.  സംസ്ഥാന പ്രസിഡന്റ് ഷെഫീഖ് സുലൈമാൻ പാവറട്ടി, ജില്ലാ പ്രസിഡന്റ് ബി. എച്ച്. ഷെഫീക്ക്, സംസ്ഥാന ട്രഷറർ വിനീത് കരുവാരക്കുണ്ട്, ജില്ലാ ട്രഷറർ ഷാഫി ഉപ്പു ങ്ങൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് പി. പി. ജിതീഷ്, എം. എ.അവിനാഷ്  എന്നിവർ  വാർത്താസമ്മേളനത്തിൽ അറിയിച്ചു.

planet fashion
കേരള ബീയേർഡ് സൊസൈറ്റിയുടെ വാർത്താ സമ്മേളനം

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.