mehandi banner desktop

കിഡ്നി രോഗികൾക്ക് താങ്ങും തണലും എല്ലാ മാസവും സൗജന്യ ഡയാലിസിസ്

fairy tale

ചാവക്കാട്: താങ്ങും തണലും ട്രസ്റ്റ് എല്ലാ മാസവും നൽകുന്ന  സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണം ആരംഭിച്ചു.  ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച്  അക്ബർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അബ്ദുള്ള തെരുവത്ത് ആമുഖഭാഷണം നടത്തി.

planet fashion

ഓട്ടോ കാസ്റ്റ് മുൻ ചെയർമാൻ സി എച്ച് റഷീദ്, സി എം എ ജനറൽ സെക്രട്ടറി ജോജി തോമസ്, ശ്രീചിത്ര ആയുർവേദ ഹോസ്പിറ്റൽ എം ഡി ഡോ മധുസൂദനൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്‌, യു ഡി എഫ് പാർലമെന്ററി ലീഡർ സി എ ഗോപ പ്രതാപൻ  എന്നിവർ ആശംസകൾ നേർന്നു. ചാവക്കാട് നഗരസഭ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.  

ട്രസ്റ്റ്‌ ഭാരവാഹികളായ ഡോക്ടർ മുഹമ്മദ്‌ ഷാഫി, നാസർ പറമ്പൻസ്, ഡോക്ടർ നാദിർ അബ്‌ദുൾ റസാഖ്, സിയാദ് അലി, ഷെരീഫ് ചോലകുണ്ടിൽ, അബ്‌ദുൾ കാദർ മുസ്‌ലിം വീട്ടിൽ, റെജിൻ മുജീബ്, ഷിഹാബ് ചീനപുള്ളി എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി മുഹമ്മദ് സ്വാലിഹ്   കൊല്ലംകുഴി സ്വാഗതവും ജോയിൻ സെക്രട്ടറി ശിഹാബ് മണത്തല നന്ദിയും പറഞ്ഞു.

Comments are closed.