
മണത്തല : തൃശൂർ ദയ ജനറൽ ഹോസ്‌പിറ്റലും താങ്ങും തണലും ചാരിറ്റബിൾ ട്രസ്‌റ്റ് ചാവക്കാടും സംയുക്തമായി സൗജന്യ രോഗനിർണയ ക്യാമ്പും, പ്രാഥമിക പരിചരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു. മണത്തല ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന പ്രോഗ്രാം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ടി. പി ഫർഷാദ് ഉദ്ഘാടനം ചെയ്തു. താങ്ങും തണലും ട്രസ്‌റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് സാലിഹ് കൊല്ലംകുഴി (ജനറൽ സെക്രട്ടറി, താങ്ങും തണലും ട്രസ്റ്റ്), ചാവക്കാട് താലൂക്ക് ഹോസ്‌പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ, ഡോക്ടർ പ്രസിത ഗോവിന്ദ് (ദയ ഹോസ്‌പിറ്റൽ), ഡോക്ടർ ഷെമീർ എസ് ഹമീദ് (ദയ ഹോസ്‌പിറ്റൽ) എന്നിവർ സംസാരിച്ചു.
നാസർ പറമ്പൻസ് (വൈസ്, പ്രസിഡന്റ്റ്), ഷെരീഫ് ചോലക്കുണ്ടിൽ (ജനറൽ കൺവീനർ), സിയാദ് അലി, ഷിഹാബ് മണത്തല (ജോയിൻ്റ് സെക്രട്ടറി), സിയാദ് അലി (വൈസ്, പ്രസിഡൻ്റ് താങ്ങും തണലും ട്രസ്റ്റ്), താങ്ങും തണലും ട്രസ്‌റ്റ് ഭാരവാഹികളായ അബ്ദുള്ള തെരുവത്ത്, ഡോ. മുഹമ്മദ് ഷാഫി, മുഹമ്മദ് സാലിഹ് കൊല്ലംകുഴി, റജിൻ മുജീബ്, ഡോ. നാദിർ അബ്‌ദുറസാഖ്, ഷെരീഫ് ചോലക്കുണ്ടിൽ, അബ്ദുൾകാദർ മുസ്‌ലിം വീട്ടിൽ, ഷിഹാബ് ചീനപ്പുള്ളി, ഷിഹാബ് മണത്തല എന്നിവർ നേതൃത്വം നൽകി.

Comments are closed.