mehandi new

കടപ്പുറം പുതിയങ്ങാടിയിൽ ഓലപ്പുരക്ക് തീ പിടിച്ചു – ഗൃഹോപരണങ്ങൾ വസ്ത്രങ്ങൾ രേഖകൾ ഉൾപ്പെടെ പൂർണ്ണമായും കത്തി നശിച്ചു

fairy tale

കടപ്പുറം : പുതിയങ്ങാടി ഹസ്സംപള്ളിക്ക് കിഴക്ക് വശം  ഓലപ്പുരക്ക് തീ പിടിച്ചു. വീടും സാധന സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു.  ഓട്ടോറിക്ഷാ തൊഴിലാളിയായ കുറുപ്പത്ത് ഹസ്സൻ മകൻ ഷഫീർ താമസിക്കുന്ന ഓലപ്പുരക്കാണ്  ഇന്നലെ രാത്രി പതിനൊന്നര മണിയോടെ തീ പിടിച്ചത്. തീയും പുകയും കണ്ട് ഹസ്സനും കുടുംബവും പുറത്തേക്കോടി രക്ഷപ്പെട്ടു. ആളപായമില്ല. വൈദ്യുതി ഷോർട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് നിഗമനം. 

planet fashion

റേഷൻ കാർഡ്, ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും, പ്ലസ്ടു, എസ് എസ് എൽ സി വിദ്യാർത്ഥികളായ മക്കളുടെ  പാഠപുസ്തകങ്ങളും, വസ്ത്രങ്ങളും ഗൃഹോപരണങ്ങളും ഉൾപ്പെടെ വീട് പൂർണമായും കത്തിനശിച്ചു.   

പിക്കപ്പ് ഓച്ചിരുന്ന സഫീർ ഇപ്പോൾ തൊഴിൽ രഹിതനാണ്.  

സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിന് പാത്രങ്ങൾ, വസ്ത്രങ്ങൾ, പലചരക്ക്, പച്ചക്കറി, മറ്റു വീട്ടുപകരണങ്ങൾ തുടങ്ങിയവ നൽകി സഹായിക്കാൻ സന്നദ്ധതയുള്ളവർ 9995622651 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അഭ്യർത്ഥിച്ചു.

Jan oushadi muthuvatur

Comments are closed.