ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി 18-ാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call/ WhatsApp.:- +919745223340 +919946054450

ചാവക്കാട് : മുതുവട്ടൂർ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുട നേതൃത്വത്തിൽ 18-ാം മത് കുടുംബ സ്നേഹ സംഗമം മഹിളാ കോൺഗ്രസ്സ് സംസ്ഥാനപ്രസിഡന്റ് ജെ ബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു.
വിദ്യഭ്യാസ അവാർഡ് വിതരണം മുൻ ഡി.സി.സി പ്രസിഡന്റ് ഒ അബ്ദുൾ റഹിമാൻ കുട്ടി ഉൽഘാടനം ചെയ്തു. വിവിധ കലാപരിപാടികളോടെ തുടങ്ങിയ സംഗമത്തിൽ ഓണക്കോടി, ഔഷധ കിറ്റ്, വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം, കർഷക അവാർഡ്, ഓണ സദ്യ തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.
അഡ്വ. അജിത്ത്, കെ.നവാസ്, കെ.വി ഷാനവാസ്, vകെ.ഡി. വീരമണി, കെ.എം ഷിഹാബ്, vസൂരജ് കെ ബി, ബിജു ബാലൻ വാർണ്ണാട്ട്, മനോഹരൻ സി.എം, കൗൺസിലർ ഷാഹിദ മുഹമ്മദ്, സുപ്രിയ രമേന്ദ്രൻ, ഷാഹിദ പേള, കബീർ പി.കെ, കെ.പി എ റഷീദ്, ശാന്ത, അനു പി തോമാസ്, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.