ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ്സ വയനാടിനു വേണ്ടി ശേഖരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി ശേഖരിച്ച ₹ 14500 ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുനീറുൽ ഇസ്ലാം മദ്രസ്സ പള്ളി കമ്മിറ്റി സെക്രട്ടറിയും പീപ്പിൾസ് ഫൗണ്ടേഷൻ ചാവക്കാട് ഏരിയ കോർഡിനേറ്ററുമായ പി കെ അക്ബർ തുക ഏറ്റുവാങ്ങി. മദ്രസ്സ കോഡിനേറ്റേഴ്സായ ഷെരീഫ് അബൂബക്കർ, ജൗഹർ പി.കെ അധ്യാപികമാരായ ജാസ്മിൻ, മുഹ്സിന, നുസ്റത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മദ്രസ്സ പ്രധാന അധ്യാപകൻ അബ്ബാസലി സി.എ കളക്ഷന് നേതൃത്വം നൽകി.

Comments are closed.