നിർത്തിയിട്ട ബസ്സിന് പിറകിൽഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് വിദ്യാർത്ഥിയെ ഇടിച്ചിട്ടു

ചാവക്കാട്. തിരുവത്ര ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ ബൈക്കിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് ബസ്സ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ ഇടിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.
മണത്തല സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി തിരുവത്ര പോക്കരകത്ത് ഫാദിൽ (13), ബൈക്ക് യാത്രികനായ പൊന്നാനി കൊട്ടിലിങ്ങൽ ഷഫീൽ (21)എന്നവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

Comments are closed.