ബുധനാഴ്ച്ച മുതൽ കാണാതായ മുല്ലശേരി സ്വദേശിയുടെ മൃതദേഹം മുനക്കകടവ് പുഴയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി

മുനക്കകടവ് : ചേറ്റുവ പുഴയിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. പാവറട്ടി പുവത്തൂർ സ്വദേശി പുളിപ്പറമ്പ് വീട്ടിൽ സുരേഷ് (56)ന്റെതാണ് മൃതദേഹമെന്ന് സഹോദരൻ തിരിച്ചറിഞ്ഞു.

ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ സുരേഷ് തിരിച്ചെത്തിയിരുന്നില്ല. മുല്ലശേരി പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെ മുനക്കകടവ് ഷാ മറൈൻ വർക്ക് ഷോപ്പിന് സമീപം പുഴയിൽ കരക്കടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Comments are closed.