mehandi new

ഒമാനിൽ തൂങ്ങിമരിച്ച ചാവക്കാട് സ്വദേശി ആർടിസ്റ്റ് ഉണ്ണിമോന്റെ മൃതദേഹം നാളെ നാട്ടിലേക്ക് അയക്കും – ഒരു നോക്ക് കാണാൻ തടിച്ച്‌ കൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ പാട്പെട്ട് ഒമാൻ പോലീസ്

fairy tale

മസ്കറ്റ് (ഒമാൻ ) : ഒമാനിൽ തൂങ്ങി മരിച്ച ചാവക്കാട് ചാപറമ്പ് സ്വദേശി ആർട്ടിസ്റ്റ് ഉണ്ണിമോന്റെ (49) മൃതദേഹം സൂക്ഷിച്ചിരിക്കുന്ന റോയൽ ഒമാൻ പോലീസ് (ROP) കോറ യിലെ മോർച്ചറിക്ക് മുന്നിൽ തടിച്ച്കൂടിയ ജനങ്ങളെ നിയന്ത്രിക്കാനാവാതെ പോലീസ് പാടുപെട്ടു.

planet fashion

സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നൂറുകണക്കിന് സുഹൃത്തുക്കളും നാട്ടുകാരുമാണ് ഒരു നോക്കുകാണാൻ ഇവിടെ തടിച്ച്‌ കൂടിയത്. പോലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കം ചെയ്തു.

മസ്‌കറ്റിലെ റൂവിയയിൽ താമസസ്ഥലത്ത് ഇന്നലെ വൈകുന്നേരമാണ് ഉണ്ണിമോനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്ന് ജോലി സ്ഥലത്ത് നിന്നും അന്വേഷിച്ചെത്തിയ ഉണ്ണിയുടെ സഹപ്രവർത്തകനാണ് തൂങ്ങി മരിച്ച നിലയിൽ ഉണ്ണിയെ കണ്ടത്.

ഫ്ലാറ്റിലെ റൂം പൂട്ടിക്കിടക്കുകയായിരുന്നെന്നും തുടർന്നുള്ള തിരച്ചിലിനിടയിൽ മുകളിലേക്ക് നോക്കിയപ്പോൾ ഫ്ലാറ്റിന്റെ ടെറസിലേക്കുള്ള കോണികൾക്കിടയിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ഇയാൾ വിശദീകരിച്ചു.

ഇന്നലെ ഉച്ചതിരിഞ്ഞു ഒമാൻ സമയം 3.30നും 5 മണിക്കും ഇടയിലാണ് മരണം സംഭവിച്ചിട്ടുള്ളത്

നിരവധി സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളിൽ സജീവ സാന്നിദ്ധ്യമായ ഉണ്ണി മോന് ആത്മഹത്യ ചെയ്യേണ്ട യാതൊരു പ്രശനങ്ങളും ഒമാനിൽ ഇല്ലെന്നു സഹപ്രവർത്തകരും സുഹൃത്തുക്കളും ഉറപ്പിച്ച് പറയുന്നു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൂർത്തിയായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡി നാളെ രാവിലെതന്നെ നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞേക്കുമെന്നു സന്നദ്ധപ്രവർത്തകർ അറിയിച്ചു.

ഒമാനിലെ റൂവിയയിലെ ഹോണ്ട സ്ട്രീറ്റിൽ ഉണ്ണി ആർട്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഉണ്ണിമോൻ. എട്ടു വർഷമായി ഒമാനിൽ പ്രവർത്തിക്കുന്നു.

ഭാര്യ : നിഷ. മക്കൾ : ഭാവന, ഭാഗ്യലക്ഷ്‌മി.

സഹോദരങ്ങൾ : ആർട്ടിസ്റ്റുകളായ ഉണ്ണി, മണി ചാവക്കാട്.

Comments are closed.