mehandi new

കേന്ദ്ര സർക്കാർ ഇന്ത്യയെ മതഭീകര രാഷ്ട്രമാക്കി ലോകത്തിനു മുന്നിൽ നാണം കെടുത്തി – സി ഗാഥ

fairy tale

ചാവക്കാട് : കേന്ദ്ര സർക്കാർ ഇന്ത്യയെ മതഭീകര രാഷ്ട്രമാക്കി ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണെന്ന് കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സമിതി അംഗം സി ഗാഥ. കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ചാവക്കാട് നടന്ന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്ത സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കുക,
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ച് അണിനിരക്കുക, പി. എഫ്. ആർ. ഡി .എ. നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവ്വീസ് യാഥാർത്ഥ്യമാക്കുക, വർഗ്ഗീയതയെ പ്രതിരോധിക്കുക കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കേരള എൻ ജി ഒ യൂണിയൻ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.

planet fashion

എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി ബി ഹരിലാൽ അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡൻ്റ് വി വിമോദ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം എച്ച് റാഫി നന്ദി പ്രകാശിപ്പിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് പി ജോയ് മോൻ, ജില്ലാ കമ്മറ്റി അംഗങ്ങൾ അംബിക ചാത്തു, കെ സി ഗിരീഷ്, അരുൺ എം വി, ഷെദീദ് ടി പി, പ്രേംരാജ്, ശ്രീകാന്ത് ഇ എസ്. എന്നിവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.