Header

ചാവക്കാട് നഗരസഭ പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം നാടിന് സമര്‍പ്പിച്ചു

ചാവക്കാട് : പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു.
ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഓണ്‍ലൈനായാണ് നിര്‍വ്വഹിച്ചത്.
ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ അക്ബര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യ അതിഥിയായി. നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് സ്വാഗതമാശംസിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാണിജ്യ സമുച്ചയത്തില്‍ 5 കടമുറികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര നിര്‍വ്വഹണ ചുമതല വഹിച്ച പദ്ധതിയില്‍ 45 ലക്ഷം രൂപ ചെലവഴിച്ച് 1500 ച.അടിയിലാണ് വാണിജ്യസമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. നഗരസഭയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ തുക വകയിരുത്തി കെട്ടിടം വിപുലീകരിക്കുന്നതിനും നഗരസഭ ലക്ഷ്യമിടുന്നു.

ചാവക്കാട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി. പി. സെയ്ത് മുഹമ്മദിന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ പേരാണ് വാണിജ്യ സമുച്ചയത്തിന് നല്‍കിയിരിക്കുന്നത്.
നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, മുഹമ്മദ് അന്‍വര്‍, എ.വി, പ്രസന്ന രണദിവെ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കാദര്‍ ചക്കര, സുരേഷ്കുമാര്‍ ഇ.പി, ഷാഹു, പി. കെ സെയ്താലിക്കുട്ടി, നഗരസഭ മുന്‍ചെയര്‍മാനും കൗണ്‍സിലറുമായ എം. ആര്‍ രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ. വി സത്താര്‍, ഫൈസൽ കാനാമ്പുള്ളി എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.

Comments are closed.