mehandi new

കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോണ്ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പച്ചു

fairy tale

ചാവക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ മണത്തല പള്ളിത്താഴത്ത് രാഷ്ട്രീയ വിശദീകരണ യോഗവും, മണത്തല മേഖല കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തവർക്ക്  സ്വീകരണവും നൽകി. സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. അശോകൻ തേർളി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് നൗഫലിനെയും, മഹിളാ കോൺഗ്രസ് നേതാക്കളെയും ആക്രമിച്ച് പരുക്കേൽപ്പിച്ച സിപിഎമ്മിനെതിരെ പ്രതിഷേധ പ്രതിജ്ഞ എടുത്തു. റൂറൽ ബാങ്ക് ഡയറക്ടർമാരായ സനൂബ് താമരത്ത്, അഷറഫ് ബ്ലാങ്ങാട് എന്നിവർക്ക് സ്വീകരണം നൽകി.

planet fashion

ചാവക്കാട് മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് അബ്ദുൽ സലാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ. സി. സറൂക്ക്, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി, ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി. എൻ. ഷിഹാബ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഷാഹിദ പേള, റുക്കിയ ഷൗകത്തലി, ഷാഹിദ മുസ്തഫ, മഹിളാ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ, ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. എ. ഗോപപ്രതാപൻ, കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ്, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ. വി. സത്താർ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം. എസ്. ശിവദാസ് എന്നിവർ സംസാരിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി സി. പി. കൃഷ്ണൻ മാസ്റ്റർ, ഖജാൻജി പി. ടി.bഷൗകത്ത് അലി, രക്ഷാധികാരി ഇസ്ഹാഖ്, സി. കെ. സക്കീർ, പി. എൻ. ഷിഹാബ് എന്നിവർ  നേതൃത്വം നൽകി.

Macare 25 mar

Comments are closed.