
കടപ്പുറം : മാഫിയ ഭരണത്തിനെതിരായും, പിണറായിയുടെ പോലീസ് രാജിനെതിരായും കെ.പി. സി. സി യുടെ ആഹ്വാന പ്രകാരം കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺ ഗ്രസ്സ് പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തെ തുടർന്ന് നടന്ന യോഗം ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നേതാക്കളായ പി.എ. നാസർ, പി. കെ. നിഹാദ്, അബ്ദുൾ മജീദ്. സി, പി സി മുഹമ്മദ് കോയ, ആച്ചി ബാബു, ബോസ് വളൂരകായിൽ, മുരളിധരൻ സി. വി, ബൈജു തെക്കൻ, ആച്ചി അബ്ദു, അഷറഫ് കളാമ്പി, സലീം അബൂബക്കർ, മുഹമ്മദുണ്ണി സി. എ, രഘു, അബൂബക്കർ പി. വി, വലീദ് തെരുവത്ത്, ഒ. വി. വേലായുധൻ, നവീൻ മുണ്ടൻ, ജാസിം ചാലിൽ, വിശാഖ് എന്നിവർ നേതൃത്വം നൽകി.

Comments are closed.