വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു
ചാവക്കാട്: വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.
മുന്‍ വൈരാഗ്യം വെച്ച് സഹോദരങ്ങളെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. അകലാട് കാട്ടിലപ്പള്ളി വട്ടംപറമ്പില്‍ മുഹമ്മദ്കുട്ടി മകന്‍ സുധീര്‍ (27), തണ്ടങ്കര വീട്ടില്‍ കരീം മകന്‍ കബീര്‍ (37) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് വിനോദ് വി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഡിസംബര്‍ 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അകലാട് കാട്ടിലപ്പള്ളി നേര്‍ച്ച ദിവസം പള്ളിക്ക് സമീപം പ്രതികള്‍ അകലാട് പാവൂരയില്‍ വീട്ടില്‍ അലി മുഹമ്മദ് മകന്‍ ഹാഷിം, സഹോദരന്‍ റാഷിദ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങളായ ഇരുമ്പു പൈപ്പും ഇടിക്കട്ടയും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സബ് ഇന്‍സ്പെക്ടറായ ടി.എസ്. രനീഷ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസില്‍ പിന്നീട് വന്ന സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ. മോഹിത്താണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ 8 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും 2 ആയുധങ്ങളും ഹാജരാക്കിയിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റം പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാന്‍ സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ കെ.എന്‍. പ്രശാന്ത് തൃശൂര്‍, കെ.പി. ബക്കര്‍ ചാവക്കാട് എന്നിവര്‍ ഹാജരായി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.