mehandi banner desktop
Chavakkad online

ഭിന്നശേഷിക്കാർ തകർത്താടി – കുന്നിമണി കലാമേള സമാപിച്ചു

Ft

കടപ്പുറം: ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച കലാമേള ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി കെ അഷിത ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സാമുഹ്യ പ്രവർത്തകനായ കരീo പന്നിത്തടം മുഖ്യാതിഥിയായിരുന്നു. കുട്ടികളും മുതർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു.

Jan oushadi

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ശുഭാജയൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഹസിന താജുദ്ധീൻ, മെമ്പർമാരായ ബോഷി ചാണാശ്ശേരി, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ, സുനിത പ്രസാദ്, എ വി അബ്ദുൽ ഗഫൂർ, ഷീജ രാധാകൃഷ്ണൻ, അഡ്വ. നാസിഫ്, അങ്കണവാടി വർക്കർമാർ ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്തു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവരെയും മൊമെന്റോ നൽകി ആദരിച്ചു. ഐ സി ഡിഎസ് സൂപ്പർവൈസർ ജിജി ജോർജ് നന്ദി പറഞ്ഞു.

Comments are closed.