
ബ്ലാങ്ങാട്: നന്മ കലാ കായിക സാംസ്കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണത്തിന്റെ ആദ്യ വിതരണ ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി നിർവഹിച്ചു. അഞ്ചോളം രോഗികൾക്ക് മാസം ഒരു തവണ ഡയാലിസിസിൻ്റെ കൂപ്പണാണ് ആദ്യഘട്ടം എന്ന നിലക്ക് വിതരണം ചെയ്യുന്നത്.

നന്മ പ്രസിഡൻറ് പി വി അക്ബർ അധ്യക്ഷത വഹിച്ചു. വാദ ട്രാവൽസ് മാനേജിങ് ഡയറക്ടർ വി പി മുഹമ്മദ് സാലിഹ് മുഖ്യാതിഥിയായി. കെ വി ആരിഫ്, കെ.വി ജഹാംഗീർ, മുഹമ്മദ് ഇഖ്ബാൽ, മജീദ് പേനത്ത് സലീം, വി.എസ് റാഫി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് നാസിഫ് സ്വാഗതവും ട്രഷറർ വി.എസ് മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.

Comments are closed.