ജില്ലാ കലോത്സവം ഇന്ന് മൂന്നാം ദിനം – ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു

തൃശൂർ : ജില്ലാ കലോത്സവം ഔപചാരിക ഉദ്ഘാടനം തൃശൂർ എം എൽ എ പി ബാലചന്ദ്രൻ നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിനി ആർടിസ്റ്റ് ജയരാജ് വാര്യർ കലോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ ഉപടയറക്ടർ ഡി ഷാജിമോൻ സ്വാഗതം ആശംസിച്ചു.

6, 7, 8, 9 തിയതികളിലായി തൃശൂർ ടൗണിൽ നടക്കുന്ന തൃശൂർ ജില്ലാ കലോത്സവത്തിനു നാളെ തിരശീല വീഴും. സമാപനസമ്മേളനത്തിന് ടി എൻ പ്രതാപൻ എം പി അധ്യക്ഷത വഹിക്കും.

Comments are closed.