mehandi new

ഡ്രൈവർ ഉറങ്ങി – നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലും മതിലും ഇടിച്ചു തകർത്തു

fairy tale

തിരുവത്ര : നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി കാലും മതിലും ഇടിച്ചു തകർത്തു. ഇന്ന് രാവിലെ മൂന്നു മണിക്ക് തിരുവത്ര കോട്ടപ്പുറം സർവീസ് സഹകരണ ബാങ്കിന് മുൻവശം ദേശീയപാതയിലാണ് അപകടം.

planet fashion

അപകടത്തെ തുടർന്ന് വൈദ്യുതി കമ്പികൾ റോഡിനു കുറുകെ കിടന്നതിനാൽ ഗതാഗതം സ്തംഭിച്ചു. കെ എസ് ഇ ബി ജീവനക്കാരൻ എത്തി വൈദ്യുതി പ്രവാഹം നിലച്ചതായി ഉറപ്പ് വരുത്തിയതിനു ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. അമ്പലത്തു വീട്ടിൽ ചിങ്ങനാത്ത് ഹംസയുടെ വീട്ടുമതിലാണ് ഇടിച്ചു തകർത്തത്.

കാസർഗോഡ് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കണ്ണൂർ, എറണാകുളം, കോട്ടയം സ്വദേശികളായ നാല് യുവാക്കളായിരുന്നു കാറിൽ യാത്ര ചെയ്തിരുന്നത്.

ബിസിനസ്സ് ആവശ്യത്തിന് ഇന്നലെ കാസർഗോഡ് പോയതായിരുന്നു നാലുപേരും. തിരിച്ചു വരുന്ന വഴിയാണ് അപകടം. ആർക്കും കാര്യമായ പരിക്കില്ല. വാഹനം പൂർണ്ണമായും തകർന്നു.

ലാസിയോ ആംബുലൻസ് പ്രവർത്തകർ രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

Jan oushadi muthuvatur

Comments are closed.