mehandi new

കുട്ടാടൻ പാടത്ത് അരങ്ങേറിയ ആദ്യ രാഷ്ട്രീയ നാടകം പാട്ട ബാക്കി 88 വർഷത്തിന് ശേഷം പുനരവതരിപ്പിക്കുന്നു

fairy tale

വടക്കേക്കാട് : 1937 ൽ കുരഞ്ഞിയൂർ കുട്ടാടൻ പാടത്ത് പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന്ന്  കെ.  ദാമോദരൻ വൈലത്തൂർ കടലായിൽ മനയിൽവെച്ച്  രചിച്ച നാടകം 88 വർഷത്തിന് ശേഷം മനയുടെ പരിസരത്ത് മെയ് 17 ന് പുനരവതരിപ്പിക്കും. കമ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികത്തിൻ്റെ ഭാഗമായി  പുനരവതരിപ്പിക്കുന്ന പാട്ടബാക്കി ബാബു വൈലത്തൂരാണ് സംവിധാനം ചെയ്യുന്നത്. നാടക പരിശീലന ക്യാമ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സന്ദർശിച്ചു. 

planet fashion

ഞമനേങ്ങാട് കൊടമന സ്മാരക മന്ദിരത്തിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം ഇ.എം സതീശൻ, മണ്ഡലം സെക്രട്ടറി മുഹമ്മദ് ബഷീർ, പ്രേംരാജ്ചുണ്ടാലത്ത്, വി.എം മനോജ് എന്നിവർ ചേർന്ന്  സ്വീകരിച്ചു. ജന്മി-നാടുവാഴിത്ത കാടൻ വ്യവസ്ഥയുടെ തകർച്ചയിൽ പ്രധാന പങ്കു വഹിച്ച കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകമാണ് പാട്ടബാക്കി എന്ന് ബിനോയ് വിശ്വം പറഞ്ഞു.

Macare 25 mar

Comments are closed.