mehandi banner desktop
Chavakkad online

ചേറ്റുവ ചന്ദനക്കുടം ആദ്യ കാഴ്ച ഉത്തമൻ സുശീല എന്നിവരുടെ വസതിയിൽ നിന്നും ആരംഭിച്ചു

Ft

ചേറ്റുവ: ചേറ്റുവ ഫക്കീർ സാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ളചരിത്ര പ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർചെയുടെ ആദ്യ കാഴ്ച്ച തേർ ഉത്തമൻ, സുശീല എന്നിവരുടെ വസതിയിൽ നിന്നും ആരംഭിച്ച് ജാറം അംഗണത്തിൽ സമാപിച്ചു. ഏപ്രിൽ 17 18 19 വെള്ളി ശനി ഞായർ എന്നീ ദിവസങ്ങളിലാണ് ആഘോഷം. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും കാഴ്ചകൾ ഉണ്ടാകും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മൗലിദ് പാരായണവും വൈകീട്ട് 7 മണിക്ക് ചന്ദനക്കുടം നേർച്ച ഘോഷ വിളംബരവും നടന്നു. ഇന്ന് വൈകീട്ട് 7 മണിക്ക് കാസീസ് ഫെസ്റ്റ്, സീറോക്സ് നൈറ്റ്‌ ഫെസ്റ്റ്, സാക്ക്മാർ ഫെസ്റ്റ്, ഹസിഓക്സ് നൈറ്റ്‌ എന്നീ ക്ലബ്ബുകളുടെ കാഴ്ചകൾ രാത്രി 12 മണിക്ക് ജറാത്തിൽ എത്തി സമാപിക്കും. ഞായറാഴ്ച രാവിലെ 8:30 ന് കോടിയേറ്റ കാഴ്ച ചേറ്റുവ ചുള്ളിപ്പടി ഫൈസൽ ബിൻ ഹസ്സൻ വസതിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 30 ന് ജാറത്തിൽ എത്തി കോടികയറ്റും. ശേഷം ജാറം പരിസരത്ത് സൗജന്യ ചക്കരക്കഞ്ഞി വിതരണം ഉണ്ടാവും. വൈകീട്ട് 4 മണിക്ക് വിവിധ ക്ലബ്ബ്കളുടെ ഘോഷയാത്രയും, 5 മണിക്ക് ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ ഗജവീരന്മാരുംവാദ്യമേളങ്ങളും ചേറ്റുവ ജി എം യു പി സ്കൂൾ പരിസരത്ത് അണിനിരക്കും. വൈകിട്ട് 7 മണിക്ക് മഹാത്മാ ബ്രദേഴ്സ് സ്നേഹവിരുന്ന് (ചേറ്റുവ കടവ് ), എഫ് എ സി ചെത്ത് കാഴ്ച, യുണൈറ്റഡ് ഫെസ്റ്റ്, ചലഞ്ചേഴ്സ് ഫെസ്റ്റ് എന്നീ ക്ലബ്ബുകളുടെ കാഴ്ചകൾ തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് ജാറത്തിൽ എത്തി സമാപിക്കും. ചേറ്റുവ ചന്ദനക്കുടം ആഘോഷ കമ്മിറ്റി പ്രസിഡന്റ് എ എ ഷഫീര്‍, ജനറൽ സെക്രട്ടറി കെ എം ആഷിഫ്, ട്രഷറർ വി എം അബ്ദുസ്സലാം എന്നിവർ അറിയിച്ചു.

Jan oushadi

Comments are closed.