ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച എടക്കഴിയൂർ ആച്ചപ്പുള്ളി മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപനം നടത്തി
എടക്കഴിയൂർ : ആച്ചപ്പുള്ളി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു
നാഷണൽ ഹൈവയുടെ വികസനത്തിനായി പൊളിച്ചുമാറ്റപ്പെട്ട എടക്കഴിയൂർ ആച്ചപ്പുള്ളി മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിചു.
എടക്കഴിയൂർ ജുമഅത്ത് ഖത്തീബ് അരിബ്ര മുഹമ്മദ് ദാരിമി, പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റ്റി വി സുരേന്ദ്രൻ, മഹല്ല് പ്രസിഡണ്ട് ആർ വി മുഹമ്മദ് കുട്ടി, വാർഡ് മെമ്പർ വിജയൻ, ബ്ളോക്ക് മെമ്പർ ശിഹാബ്, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ ഉപനേതാവ് സി അശറഫ്, എന്നിവർ പ്രസംഗിച്ചു.
പ്രസിഡണ്ട് എം കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ സലീം ആച്ചപ്പുള്ളി സ്വാഗതവും വൈസ്പ്രസിഡണ്ട് എൻ കെ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.
മുൻ മഹല്ല് പ്രസിഡണ്ട് മംഗല്യ മുഹമ്മദ് ഹാജി, മുൻ സിക്രട്ടറി എം മുഹമ്മദലി, നിർമ്മാണ കമ്മിറ്റി ചെയർമാൻ ജലീൽ പി വി, കമ്മിറ്റി ഭാരവാഹികൾ, ഗൾഫ് പ്രതിനിധികൾ, മദ്രസ്സ അധ്യാപകർ, നാട്ടുകാർ പങ്കെടുത്തു.
Comments are closed.