mehandi new

ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം – പണി പൂർത്തീകരിച്ചതിന് ശേഷം മറ്റൊരു ഉദ്ഘാടനം സംഘടിപ്പിക്കും

fairy tale

പുന്നയൂർ : ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം. വാർഡ്‌ മെമ്പറേയും കുടിവെള്ള വിതരണ കമ്മിറ്റിയേയും അറിയിച്ചില്ലെന്ന് പരാതി. പണി പൂർത്തീകരിക്കാതെ നടത്തിയ ഉദ്ഘാടനം അംഗീകരിക്കില്ലെന്നും കുടിവെള്ള പദ്ധതി പ്രവർത്തികൾ പൂർത്തീകരിച്ചതിന് ശേഷം മറ്റൊരു ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും വാർഡ്‌ മെമ്പർ എം വി ഹൈദരാലി, കുടിവെള്ള വിതരണ കമ്മിറ്റി പ്രസിഡന്റ് ആർ വി മുഹമ്മദ് കുട്ടി എന്നിവർ അറിയിച്ചു. 

planet fashion

ചുക്കു ബസാർ, കൂർക്കപറമ്പിൽ എന്നീ ഭാഗത്തുള്ള പാവപ്പെട്ടവർക്ക് വെള്ളം ലഭിക്കുന്നതിന് 1500 മീറ്റർ പൈപ്പ് ലൈൻ പ്രവർത്തികൾ ബാക്കി നിൽക്കെ  പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചതിലും അതിൽ വാർഡ് മെമ്പറെയും ഇതിനായി പരിശ്രമിച്ച കുടി വെള്ള ഗുണഭോക്തൃസമിതിയോയും അവഗണിച്ചതിലും നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. 

Comments are closed.