പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി അപകടം – രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു

കടപ്പുറം : ആറങ്ങാടി ഉപ്പാപ്പ ജാറം പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു.
കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന (മുനക്കകടവിൽ താമസിച്ചിരിന്ന)പുതു വീട്ടിൽ ഹിദായത്തുള്ള മകൻ മുഹമ്മദ് ഇർഫാൻ (13) ആണ് മരിച്ചത്. കമർദിയാൻ വീട്ടിൽ റഷീദിന്റെ മകൻ റിസ്‌വാൻ (15) ആണ് അപകടത്തിൽ പെട്ട മറ്റൊരാൾ.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മഴയിൽ വെള്ളം നിറഞ്ഞു കിടന്ന കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ചു. അഞ്ചങ്ങാടി പി എം മൊയ്‌തീൻഷാ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ അപകടത്തിൽ പെട്ടവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.
ഇർഫാനെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഏങ്ങണ്ടിയൂർ നാഷണൽ സ്ക്കൂൾ ഒമ്പതാം വിദ്യാർത്ഥിയാണ് ഇർഫാൻ സൈനബയാണ് മാതാവ്. സഹോദരി ഖുമരിയ.

Comments are closed.