mehandi new

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പാട ശേഖരം നികത്തി കരിങ്കൽ ഭിത്തി കെട്ടുന്നത് നാട്ടുകാർ തടഞ്ഞു

fairy tale

ഒരുമനയൂർ : തങ്ങൾപടി കിഴക്കുവശം കോടയിൽ സ്കൂളിലെ സമീപം നാലാം വാർഡിൽ പാടശേഖരങ്ങൾ നികത്തി കരിങ്കൽ ഭിത്തി കെട്ടുന്നത് നാട്ടുകാർ തടഞ്ഞു. അവധി ദിവസം നോക്കിയാണ് പാടം നികത്തി ഭിത്തി കെട്ടിയിരുന്നത്. പരിസരവാസികളുടെ നിരന്തരമുള്ള പരാതിയെ തുടർന്ന് രണ്ടാഴ്ച മുമ്പ് പഞ്ചായത്ത്‌ സെക്രട്ടറി സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു. സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും പാടം നികത്തൽ തുടർന്നതോടെ നാട്ടുകാർ രംഗത്തിറങ്ങി തടയുകയായിരുന്നു.

planet fashion

മുസ്ലിം വീട്ടിൽ അൽത്താഫ്, ഉമർക്കോയ മകൻ ഇർഷാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പാടങ്ങളാണ് മണ്ണിട്ട് നികത്തി കരിങ്കൽ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്നത്.

Pharmacy wanted Chavakkad

Comments are closed.