നിയന്ത്രണം നഷ്ടപ്പെട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു തീ പിടിച്ചു

എങ്ങണ്ടിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട നാഷണൽ പെർമിറ്റ് ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു തീ പിടിച്ചു. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടു മണിയോടെ എങ്ങണ്ടിയൂർ എത്തായിലാണ് അപകടം. വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിച്ച ലോറി തൊട്ടടുത്ത റെസ്റ്റോറണ്ടിന്റെ മതിലും ഇടിച്ചുതകർത്താണ് നിന്നത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ തളിപ്പറമ്പ് ഈക്കൂർ സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. എങ്ങണ്ടിയൂർ ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തകർ ചന്ദ്രനെ എങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
ഗുരുവായൂർ, നാട്ടിക ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് പ്രവർത്തകർ വാടാനപ്പിള്ളി പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ കഴിഞ്ഞത്.

Comments are closed.