mehandi new

മലബാർ സമരാനുസ്മരണ യാത്രക്ക് ചാവക്കാട് സ്വീകരണം നൽകി

fairy tale

ചാവക്കാട്: മലബാർ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് ചാവക്കാട് ടൗണിൽ സ്വീകരണം നൽകി.

planet fashion

മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. യാത്രയിൽ അതിജീവന കലാ സംഘം അവതരിപ്പിച്ച ചോരപൂത്ത പടനിലങ്ങൾ എന്ന തെരുവു നാടകം അരങ്ങേറി.
മലബാർ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമര സ്മരണകൾ ഉണർത്തുന്ന ഗാനങ്ങളുമായപാട്ടുവണ്ടിയും യാത്രക്ക് മികവേകി.

പ്രോഗ്രാം കൺവീനർ അബ്ദുൽഗഫൂർ പുതിയങ്ങാടി ഉദ്ഘാടനം നിർവഹിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചാവക്കാട് ഡിവിഷൻ സെക്രട്ടറി ഡോ.സക്കീർ ഹുസൈൻ, എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ വി അബ്ദുൽ നാസർ എന്നിവർ ആശംസകൾ നേർന്നു.

ചാവക്കാട് വസന്തം കോർണറിൽ നടന്ന പരിപാടി വീക്ഷിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ തടിച്ചുകൂടി

Macare 25 mar

Comments are closed.