mehandi new

പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ രാഷ്ട്രീയ പ്രേരിതം – നഗരസഭ ചെയർപേഴ്സൻ

fairy tale

ചാവക്കാട് : പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ തികച്ചും രാഷ്ട്രീയ പ്രേരിതവും നഗരസഭയുടേയും, ഹരിതകർമ്മസേനയുടേയും പ്രവർത്തനങ്ങളെ തരംതാഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്. നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കാലങ്ങളായി കൂടി കിടന്നിരുന്ന അജൈവ മാലിന്യങ്ങൾ ബയോ മൈനിംഗ് വഴി പുനഃചംക്രമണം ചെയ്യുന്നതിനും അത് വഴി ഖരമാലിന്യ സംസ്ക്കരണ ശാലയെ ബയോ പാർക്കാക്കി മാറ്റുന്നതിനും വേണ്ടി വിഭാവനം ചെയ്ത പദ്ധതി നടപ്പിലാക്കി വരികയാണ്. എന്നാൽ ബയോ മൈനിംഗ് ഏറ്റെടുത്ത കമ്പനി യഥാസമയം പദ്ധതി പൂർത്തിയാക്കാത്തതിനെ തുടർന്ന്  കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടി നഗരസഭ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നതിനും, പുനഃചംക്രമണത്തിനായി അയച്ചു നൽകുന്നതിനും വേണ്ടി ആരംഭിച്ച എം സി എഫ് ലെ സൗകര്യങ്ങൾ കെ എസ് ഡബ്ല്യൂ എഫ് പദ്ധതി പ്രകാരം വിപുലീകരിക്കുന്നതിനും ആധുനിക വത്കരിക്കുന്നതിനുമുള്ള ജോലികളും പുരോഗമിച്ച് വരുന്നു.  ജൈവമാലിന്യ സംസ്ക്കരണം കൂടുതൽ വേഗത്തിൽ ഗുണമേന്മയുള്ള വളമാക്കി മാറ്റുന്നതിന് നഗരസഭ നിർമ്മിക്കുന്ന വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാൻ്റിന്റെ നിർമ്മാണം  പുരോഗമിക്കുന്നു. നഗരസഭയിലെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ വളരെ മാതൃകാപരമായി പരിഹരിക്കുകയാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്.  ബയോമൈനിംഗ് പ്രവൃത്തിയുടെ കാലതാമസം മൂലം ഉണ്ടായ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ചെയർപേഴ്സൺ അറിയിച്ചു. നഗരസഭയുടെ അനാസ്ഥമൂലം പരപ്പിൽതാഴം മാലിന്യക്കുളമായെന്നാരോപിച്ച് കോൺഗ്രസ്സ് മണത്തല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ ശാലക്ക് മുന്നിൽ ഇന്ന് ധർണ സംഘടിപ്പിച്ചിരുന്നു.

planet fashion

Ma care dec ad

Comments are closed.