mehandi new

കുറുവ സംഘം എടക്കഴിയൂരിൽ 16 കാരനെ കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്ത വ്യാജം

fairy tale

ചാവക്കാട് : എടക്കഴിയൂരിൽ കുറുവ സംഘം വീട്ടിൽ ആക്രമിച്ചു കയറി 16 വയസ്സുകാരനെ കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്ത വ്യാജം. എടക്കഴിയൂർ അതിർത്തി സ്വദേശിയായ വിദ്യാർഥിയുടെ ഫോട്ടോ സഹിതമാണ് വ്യാജ വാർത്ത പടച്ചുവിട്ടിട്ടുള്ളത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച പോസ്റ്റിൽ പൊന്നുമോനെ സ്വർഗത്തിലാക്കണേ എന്നും പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മംഗ്ലീഷ്ലാണ് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാർത്ഥിയുടെ പൂർണ്ണ വിലാസവും നൽകിയിട്ടുണ്ട്. 

planet fashion

വ്യാജ പോസ്റ്റിനെ സംബന്ധിച്ച് ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റിന്റെ ഉറവിടം കണ്ടെത്തി നടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് എസ് ഐ പ്രീത ബാബു പറഞ്ഞു. 

കുറുവ സംഘത്തെ കുറിച്ചുള്ള ഭീതിപെടുത്തുന്ന കഥകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കെയാണ് ഇത്തരമൊരു വ്യാജ വാർത്ത പ്രചരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും പുറം നാടുകളിൽ നിന്നും നിജസ്ഥിതി അന്വേഷിച്ചുള്ള ഫോൺ കോളുകൾ നിരവധിയാണ് വന്ന് കൊണ്ടിരിക്കുന്നത്.

Macare 25 mar

Comments are closed.