
മുതുവട്ടൂർ : ഗുരുവായൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരില്ലാതെ ജനങ്ങൾ വലയുന്നു. ഗുരുവായൂർ ചാവക്കാട് നഗരസഭ യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ആറു ജീവനക്കാർ ഉണ്ടാവേണ്ടിടത്ത് മൂന്നു ജീവനക്കാർ മാത്രമേ ഉള്ളു. വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് വേണ്ട സർട്ടിഫിക്കറ്റുകൾ അനുവദിച്ചു നൽകാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെ. ഒഴിവുള്ള തസ്‌തികകളിൽ ആവശ്യമായ ജീവനക്കാരെ എത്രയും പെട്ടന്നു നിയമിക്കണമെന്ന് നികത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു.

സി എ ഗോപപ്രതാപൻ, കെ പി ഉദയൻ, കെ വി സത്താർ, ആർ രവികുമാർ, പി വി ബദറുദീൻ, ജോയ് ഒ കെ ആർ മണികണ്ഠൻ, കെ പി എ റഷീദ്, സി എസ് സൂരജ്, ഫൈസൽ കാനാബുള്ളി, നൗഷാദ് തെരുവത്ത്, തോമസ് ചിറമേൽ, രേണുകശങ്കർ, ബേബി ഫ്രാസിസ്, സുപ്രിയ രാമേന്ദ്രൻ, അനീഷ് പാലയൂർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു കളക്ടർക്ക് പരാതി നൽകി.

Comments are closed.