പീപ്പ്ൾസ് ഫൗണ്ടേഷൻ അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതി – ശിലാസ്ഥാപനം നിർവഹിച്ചു
അണ്ടത്തോട് : പീപ്പ്ൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രദേശത്തെ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതിയുടെ ശിലാസ്ഥാപനം ഹിറാ മസ്ജിദ് ഖത്വീബും ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ടുമായ അബ്ദുസ്സമദ് അണ്ടത്തോട് നിർവ്വഹിച്ചു.
ടി കെ സൈനുദ്ധീൻ പാപ്പാളി, ലത്തീഫ് കോലയിൽ, ബക്കർ ചന്ദനത്ത്, ഹുസൈൻ അണ്ടത്തോട് തുടങ്ങിയവർ സംബന്ധിച്ചു.
തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം, അടിസ്ഥാനാവശ്യങ്ങൾ ഒരുക്കൽ പദ്ധതിയുടെ ഭാഗമാണ്. അണ്ടത്തോട് പാപ്പാളി തീരേശ മേഖലയിൽ മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെടെ നടത്തിപ്പിനായി ഗുണഭോക്താക്കളുടെ കർമ്മ സമതി രൂപീകരിച്ചിട്ടുണ്ട്.
Comments are closed.