mehandi new

നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

fairy tale

പുന്നയൂര്‍ക്കുളം: കുഴിങ്ങരയില്‍ പട്ടികജാതി കുടുംബത്തിലെ നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. ഇയാള്‍ക്ക് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച നേതാവും കസ്റ്റ്ഡിയില്‍.
പുന്നയൂര്‍ എടക്കര കുഴിങ്ങര രവി നഗര്‍ സ്വദേശിയും ആര്‍.എസ്.എസ് കുഴിങ്ങര ശാഖ ദണ്ഡ നായകുമായ കൈതവായില്‍ ജിതിന്‍ മോഹനനേയാണ് (25) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഒളിച്ചു താമസിക്കാന്‍ ഇടം നല്‍കിയ കേസില്‍ കുന്നംകുളം ആനായിക്കല്‍ സ്വദേശിയും നഗരസഭാ യുവ മോര്‍ച്ച നേതാവുമാണ് ഒപ്പം കസ്റ്റഡിയിലാത്.
നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ജിതിന്‍ മോഹനനെതിരയുള്ള കേസ്. പെണ്‍കുട്ടിയുടെ പിതാവിന്‍്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആറ് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനു ശേഷം പെണ്‍കുട്ടി പറഞ്ഞാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. വൈദ്യ പരിശോധനയുള്‍പ്പടെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം ചാവക്കാട് സി.ഐ ജോണ്‍സണിന്‍്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിയെ കുന്നംകുളത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ ചെന്നപ്പോള്‍ യുവമോര്‍ച്ച നേതാവ് എതിര്‍ത്തിരുന്നു. സി.പി.എം പ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പടെ 9 ഓളം കേസിലെ പ്രതിയായ ഇയാള്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്‍പ്പെട്ടയാളുമാണ്. അതേ സമയം ഇയാളെ പിടികൂടിയ കാര്യം പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇത് ഇയാളെ സംരക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിന്‍്റെ ഭാഗമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രണ്ടുപേരേയും ഒപ്പം പിടികൂടിയെങ്കിലും ജിതിനെ മാത്രമാണ് വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയത്.

planet fashion
നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജിതിന്‍ മോഹനന്‍
നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജിതിന്‍ മോഹനന്‍
Macare health second

Comments are closed.