mehandi new

ബസ്സിടിച്ച് യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞു നിന്ന നഗരമധ്യത്തിലെ സിഗ്നൽ ലൈറ്റ് പോസ്റ്റ് മുറിച്ചു മാറ്റി

fairy tale

ചാവക്കാട് : ബസ്സിടിച്ച് യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞു നിന്ന ചാവക്കാട് നഗരമധ്യത്തിലെ സിഗ്നൽ ലൈറ്റ് പോസ്റ്റ് മുറിച്ചു മാറ്റി.  ചാവക്കാട് നഗരമധ്യത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ കാലാണ് ബസ്സിടിച്ചു യാത്രക്കാർക്ക് ഭീഷണിയാകും വിധം ഒടിഞ്ഞു തൂങ്ങിയത്. കൊടുങ്ങല്ലൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ലൈൻ ബസ്സാണ് പോസ്റ്റിൽ ഇടിച്ചത്. ഇതേ തുടർന്ന് പോസ്റ്റിന്റെ അടിഭാഗം ഒടിഞ്ഞു. ബസ്സ്‌ യാത്ര തുടർന്നെങ്കിലും പരസ്യബോർഡുകളും സിഗ്നൽ ലൈറ്റുമുള്ള ഭാരമേറിയ പോസ്റ്റ് എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു വീഴാമെന്ന അവസ്ഥയിൽ യാത്രക്കാർക്ക് ഭീഷണിയായി ചെരിഞ്ഞു തൂങ്ങി നിന്നു.

planet fashion

നാട്ടുകാർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിളിച്ചറിയച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് പോസ്റ്റിനു അടിയിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു. വിവരമറിഞ്ഞ ഉടൻതന്നെ ചാവക്കാട് നഗരസഭ അധികൃതർ ഇടപെട്ടു. മണത്തല കെ എസ് ഇ ബി ഓഫീസിൽ നിന്നും ജീവനക്കാരെത്തി പോസ്റ്റിലെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. തുടർന്ന് നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ പോസ്റ്റ് മുറിച്ചു മാറ്റി. പരസ്യ ബോർഡുകളും പേറി നിൽക്കുന്ന ചാവക്കാട് നഗരത്തിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ ഏറെയായി. 

Ma care dec ad

Comments are closed.