mehandi new

കലാ കായിക ശാസ്ത്ര മേളകളിൽ വിജയികളായ വട്ടേക്കാട് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

fairy tale

വട്ടേക്കാട് : ചാവക്കാട് ഉപജില്ല കലോത്സവത്തിലും, ശാസ്ത്രമേളയിലുo,  കായികമേളയിലും വിജയം കരസ്ഥമാക്കിയ വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ മാനേജർ ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജൂലി അധ്യക്ഷത വഹിച്ചു. 

planet fashion

പ്രധാനാധ്യാപികയും സ്കൂൾ മാനേജരും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ഷമീറ, സ്റ്റാഫ്സെക്രട്ടറി എ എച്ച് ഷാജി, അധ്യാപകരായ പ്രിയദർശിനി, ഇന്ദിര, ബിന്ദു എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.