അണ്ടത്തോട് സബ് രജിസ്‌ട്രാർ ഓഫീസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു
പുന്നയൂർക്കുളം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസ്മിൻ ഷെഹീർ, ടി വി സുരേന്ദ്രൻ, എൻ എം കെ നബീൽ, രജിസ്ട്രേഷൻ ഉത്തര മദ്ധ്യമേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒ എ സതീഷ്, രജിസ്ട്രേഷൻ ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി കെ സാജൻ കുമാർ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ സി രാകേഷ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ സനോജ്, കെ അജിത, ജില്ലാ രജിസ്ട്രാർമാരായ ഡിലൻ ടോം, സബ് രജിസ്ട്രാർ കെ രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കെ ബക്കർ, പ്രവീൺ പ്രസാദ്, പി കെ സെയ്താലിക്കുട്ടി, സി കാദർ, ആധാരമെഴുത്ത് സംഘടന പ്രതിനിധി പി ജെ റാഫേൽ എന്നിവർ സംസാരിച്ചു.
ഭിന്നശേഷി സൗഹൃദമാണ് പുതിയ കെട്ടിടം. സബ് രജിസ്ട്രാറുടെ കാബിൻ, ഓഫീസ്, ലൈബ്രറി, ഓഡിറ്റ് റൂം, റെക്കാഡ് റൂം, ഡൈനിംങ്ങ് ഹാൾ, കാത്തിരുപ്പുമുറി, ശുചിമുറികൾ എന്നീ സൗകര്യങ്ങൾ രണ്ടു നില കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
പുന്നയൂർക്കുളം പഞ്ചായത്തിലെ പനന്തറയിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപം 4999 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇരുനില കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. പുന്നയൂർക്കുളം,പുന്നയൂർ, വടക്കേക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പുന്നയൂർക്കുളം, കടിക്കാട്,പുന്നയൂർ, എടക്കഴിയൂർ,വടക്കേക്കാട്, വൈലത്തൂർ എന്നീ 6 വില്ലേജുകൾ പ്രവർത്തന പരിധിയുള്ളതാണ് അണ്ടത്തോട് സബ് രജിസ്റ്റാർ ഓഫീസ്.
ഫോട്ടോ : അണ്ടത്തോട് സബ്ബ് രജിസ്റ്റാർ ഓഫീസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്യുന്നു
Comments are closed.