mehandi new

താബൂത്ത് കൂട് കൊണ്ടു പോയി- തെക്കഞ്ചേരിയിൽ പുതുക്കി പണിയും

fairy tale

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടാനുബന്ധിച്ച് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിൽ നിന്നും താബൂത്ത് കൂട് തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി. മണത്തല  നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂട് ഇനിയുള്ള ദിവസങ്ങളിലായി പുതുക്കി പണിയും.  മകരം ഒന്നിന് കൊണ്ടുപോകുന്ന താബൂത്ത് പുതുക്കി പണിത് മകരം പതിനഞ്ചിനു തിരികെ ജാറത്തിൽ സ്ഥാപിക്കും. സാമൂതിരിയുടെ പടനായകനായ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ബൗധിക ശരീരം മണത്തല പള്ളി ഖബര്‍സ്ഥാനില്‍ ആചാര ബഹുമതികളോടെ കബറടക്കിയതിന്റെ സ്മരണ ഉണര്‍ത്തുന്നതാണ് താബൂത്ത് കാഴ്ച. 

താബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ വി അലിക്കുട്ടി, വൈസ് പ്രസിഡണ്ടുമാരായ ടി പി ബാവ, സിദ്ധീഖ്‌, സെക്രട്ടറി കെ സി നിഷാദ്,  ജോയിന്റ് സെക്രട്ടറിമാരായ എൻ കെ സുധീർ, ളിറാർ, ട്രഷറർ മനാഫ് എന്നിവർ നേതൃത്വം നൽകി. മുട്ടും വിളി, അറബന മുട്ട് എന്നിവ അകമ്പടിയായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനക്കൂട്ടം താബൂത്ത് കൂട് കൊണ്ടുപോകുന്നത് കാണാനായി ജാറം അംഗണത്തിൽ എത്തിയിരുന്നു. ജനുവരി 28, 29 തിയതികളിലായി മണത്തല നേർച്ച കൊണ്ടാടും.

Royal footwear

Comments are closed.