Header

തമിഴ്നാട് സ്വദേശിയായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പിച്ചു. കന്യാകുമാരി സ്വദേശി റോബി(27)നെയാണ് ചൊവ്വാഴ്ച പുലർച്ചെ പിടികൂടിയത്.

വിവരമറിയിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റടിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Comments are closed.