തൊഴിലുറപ്പ് കൂട്ടായ്മ വാർഷികാഘോഷം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ചാവക്കാട് മുനിസിപ്പാലിറ്റി വാർഡ് 23 ലെ തൊഴിലുറപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി കെ. കബീർ ഉദ്ഘാടനം ചെയ്തു. വാർഡ് തൊഴിലുറപ്പ് മാറ്റ് അർഷിയ റാഫി അധ്യക്ഷ വഹിച്ചു.

സി ഡി എസ് മെമ്പർ ശ്രീജ, ആശാവർക്കർ ഷൈലജ, അങ്കണവാടി ടീച്ചർ ഷീല എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
ചാവക്കാട് മുൻസിപ്പാലിറ്റി തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ ലളിത, ലിയോ തോമസ്, വിൻഷ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു. മുതിർന്ന തൊഴിലുറപ്പ് അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് കലാപരിപാടികളും നടന്നു സുബൈദ പ്രാർത്ഥനയും ഷാഹിദ സ്വാഗതവും ലത നന്ദിയും പറഞ്ഞു.

Comments are closed.