mehandi new

നിർത്തിയിട്ട ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ചു കുടുബത്തിലെ നിരവധി പേർക്ക് പരിക്ക്

fairy tale

ചാവക്കാട്: ദേശീയപാത 66 ൽ മണത്തല അയിനിപ്പുള്ളിയിൽ കോഴി കയറ്റി വന്ന നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിച്ചു നിരവധി പേർക്ക് പരിക്ക്.
ട്രാവലറിൽ സഞ്ചരിച്ചിരുന്ന കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം കുറുപ്പൻകണ്ടി ഷിജിത് (27), യാത്രികരായ ഇരിക്കൂർ കടങ്ങോട്ട് വൈശാഖ് (28), ഭാര്യ അമൃത (26), മകൻ ദക്ഷിൻ ധർവിക്(5), കുറുപ്പൻകണ്ടി പുരുഷോത്തമൻ (53), ഭാര്യ ഷീജ (40), ഇരിട്ടി പെരുമ്പാല ധനുല (21), തളിപ്പറമ്പ് വീപ്പാട്ടിൽ രിശോണ (17), മലപ്പട്ട കുറുപ്പൻകണ്ടി അൽന (20), കോഴിവണ്ടിയിലെ ജോലിക്കാരൻ മലപ്പുറം പൊന്നാനി കിഴക്കയിൽ മുഹമ്മദ്‌ അനസ്(33) എന്നിവരെ
കോട്ടപ്പുറം, മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും, വിദഗ്ധ ചികിത്സക്കായി ദക്ഷിൻ ധർവിക്(5)നെ തൃശൂർ എലൈറ്റ് ആശുപത്രിയിലും എത്തിച്ചു.

planet fashion

ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം. കണ്ണൂരിൽ നിന്നും ഗുരുവായൂർ ക്ഷേത്രദർശനത്തിനായ് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. ക്ഷേത്ര ദർശനത്തിന് ശേഷം വിദേശത്തു പോകാനുള്ള ആളെ നെടുമ്പാശേരി എയർപോർട്ടിലേക്കെത്തിക്കാൻ യാത്ര തുടരേണ്ടതുമുണ്ടായിരുന്നു.

Pharmacy wanted Chavakkad

Comments are closed.